മഞ്ചേരി:മഞ്ചേരി മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഞ്ചേരി മണ്ഡം വരള്‍ച്ചാ അവലോകന യോഗത്തില്‍ തീരുമാനം. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുക.
\ിലവിലെ കുടിവെള്ള പദ്ധതികളില്‍ ആവശ്യമുള്ളതിന് പൈപ്പ്ലൈന് നീട്ടും. ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. അടിയന്തരമായി അനുമതി ആവശ്യമുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കും.
പുതിയ പദ്ധതികളുടെ എസ്റ്റിമെറ്റ് ഉടന്‍ തയ്യാറാക്കും. ജലം ദുരപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളങ്ങളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാനും മഴക്കുഴികള്‍ നിര്‍മിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നത്.
എ.ഡി.എം പി. മുരളീധരന്, വണ്ടൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതരാടത്ത്, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ഇ.കെ വിശാലാക്ഷി, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൈമൂന, പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. ആബിദ, കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ഖദീജ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



