കാവുകളുടെ ഉടമസ്ഥര്‍ക്ക്‌ ധനസഹായം

Kavuകോഴിക്കോട്‌: ജൈവ വൈവിധ്യങ്ങളുടെ കലവറയായ കാവുകളുടെ സംരക്ഷണത്തിനായി വനം സംസ്ഥാന വനം-വന്യജീവി വകുപ്പ്‌ നല്‍കിവരുന്നധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ദേവസ്വം, കാവുടമകള്‍, ട്രസ്റ്റുകള്‍ എന്നിവ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ്‌ 23 വൈകീട്ട്‌ അഞ്ചിനു മുമ്പായി കോഴിക്കോട്‌ സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം അസിസ്റ്റന്റ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ക്ക്‌ സമര്‍പ്പിക്കണം. 2009 നും 2015നുമിടയില്‍ ധനസഹായം കൈപ്പറ്റിയവര്‍ക്ക്‌ അര്‍ഹതയില്ല. കാവിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ 0496 2416900 നമ്പറില്‍ ലഭിക്കും.

Share news
error: Content is protected !!
Scroll to Top