കാലിക്കറ്റ് വിസി രാജിവേച്ചേക്കും

തേഞ്ഞിപ്പാലം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എതിരായതോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം രാജിവച്ചേക്കും. രാജിക്കായി ഭരണ-രാഷ്ട്രീയ രംഗത്തുനിന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രിമാരായ പി കെ. അബ്ദുറബ്ബ് എന്നിവര്‍ വിസിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.എന്നാല്‍ വൈസ് ചാന്‍സലര്‍ പദവിക്ക് സമാനമയ മറ്റെന്തെങ്കിലും സ്ഥാനം നല്‍കി മാന്യമായ രാജിക്ക് അവസരമൊരുക്കണമെന്ന് ഡോ. അബ്ദുള്‍ സലാം മന്ത്രിമാരോട് ആവശ്യപ്പെട്ടതായാണ് വിവരം. അതിനിടെ വിസി രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കാനാണ് കോണ്‍ഗ്രസ് – ലീഗ് അംഗങ്ങളുള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റ് തീരുമാനം. നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വെള്ളിയാഴ്ച ഗവര്‍ണറെ കാണും.

വിസിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും തീര്‍ത്തും രണ്ടു തട്ടിലായതോടെയും രജിസ്ട്രാര്‍ തസ്തികയില്‍ ആളില്ലാതായതോടെയും സര്‍വകലാശാലയിലെ ഭരണനിര്‍വഹണ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.

 

Related Articles