HIGHLIGHTS : ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും.
ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുക. ഏഴംഗ സമിതിയാണ് സന്ദര്‍ശനം നടത്തുക.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. വിവിധ മന്ത്രാലയങ്ങളിലുള്ള ഏഴുപേരാണ് സംഘത്തിലുള്ളത്.


കാലവര്‍ഷക്കെടുതി നേരിടാന്‍ 481 രൂപയുടെ ധനസഹായമാണ് കേരളം ചോദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 891 വില്ലേജുകളിലാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. 131 പേര്‍ മരിക്കുകയും 549 വീടുകള്‍ പൂര്‍ണമായ് തകരുകയും 9499 വീടുകള്‍ ഭാഗീകമയ് തകരുകയും ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ തുക 65.84 കോടി രൂപയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. കേന്ദ്രസംഘം രണ്ട് സംഘങ്ങളായാണ് ദുരിതബാധിത മേഖല സന്ദര്‍ശിക്കുക.
ജൂലൈ 23 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സംഘത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇരു സംഘങ്ങളും മടങ്ങും.