Section

malabari-logo-mobile

കള്ളനോട്ട് സംഘത്തിന് വിദേശ തീവ്രവാദ ബന്ധം.

HIGHLIGHTS : കൊച്ചി: പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ട് ഇന്ത്യയില്‍ എത്തിച്ചിരുന്ന

കൊച്ചി: പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ട് ഇന്ത്യയില്‍ എത്തിച്ചിരുന്ന പ്രധാന പ്രതി ബല്ലാകടപ്പുറത്തെ അക്കരമ്മല്‍ അബൂബക്കര്‍ ഹാജി എന്‍ഐഎ കസ്റ്റഡിയില്‍. വെള്ളിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

സൗദിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബൂബക്കറിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

അബൂബക്കറിന് രാജ്യാന്തര തീവ്രവാദബന്ധമുള്ളതായി അന്വേഷണസംഘം കൊച്ചി എന്‍ഐഎ കോടതിയെ അറിയിച്ചു. പാകിസ്ഥാനില്‍നിന്നുള്ള കള്ളനോട്ട് കേരളത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ഇയാളാണെന്നും സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അബൂബക്കറിനെ അറസ്റ്റ്ചെയ്ത് ഡല്‍ഹിയിലെത്തിച്ചത്.

2011 സെപ്തംബര്‍ 18ന് തളിപ്പറമ്പ് കുറ്റിക്കോലില്‍ പത്തുലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേരെ പിടികൂടിയതോടെയാണ് അബൂബക്കറിന്റെ പങ്ക് പുറത്തുവന്നത്. അഞ്ചുലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സി കൊടുത്താല്‍ ഒറിജിനലിനെ വെല്ലുന്ന പത്തുലക്ഷം രൂപയുടെ കള്ളനോട്ടാണ് സംഘം കൊടുത്തിരുന്നത്. അബൂബക്കര്‍ ഹാജിയുടെ സഹോദരന്‍ കമാല്‍ഹാജിയായിരുന്നു പിടിയിലായ മൂന്നംഗസംഘത്തിന്റെ തലവന്‍.

കാഞ്ഞങ്ങാട് കഴിഞ്ഞവര്‍ഷമുണ്ടായ വര്‍ഗീയ കലാപത്തിന് പണമെത്തിച്ചത് ഈ കള്ളനോട്ട് സംഘമാണ്. വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ സംഘങ്ങള്‍ക്കും ഇവരുമായി ബന്ധമുള്ളതായി ഐഎന്‍എയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

അബൂബക്കര്‍ 20 വര്‍ഷംമുമ്പാണ് ഗള്‍ഫിലെത്തിയത്. 10 വര്‍ഷമായി ഭാര്യയും രണ്ടുമക്കള്‍ക്കുമൊപ്പം അബുദാബിയിലെ ബനിയാസ് പ്രവശ്യയിലാണ് താമസം.

ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന തളിപ്പറമ്പ് കള്ളനോട്ട്‌കേസാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!