Section

malabari-logo-mobile

ഇന്ത്യന്‍ നിരത്തില്‍ കുതിക്കാന്‍ സെയില്‍ യുവ വിപണയില്‍ എത്തി.

HIGHLIGHTS : ഫോര്‍ വീലര്‍ രംഗത്തേക്ക് പുതിയ മാറ്റങ്ങളോടെ ഒരു കാര്‍...

ഫോര്‍ വീലര്‍ രംഗത്തേക്ക് പുതിയ മാറ്റങ്ങളോടെ ഒരു കാര്‍… അതെ ഏറെ പുതുമകളോടെ ഷെവര്‍ലെ വിപണിയിലെത്തിച്ചിരിക്കുന്നു സെയില്‍ യുവ. ചൈനീസ് വിപണിയില്‍ മികവുറ്റ വില്‍പ്പന വിജയം നേടാന്‍ കഴിഞ്ഞ സെയില്‍ യുവയുടെ ഡീസല്‍, പെട്രോള്‍ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഡീസല്‍ മോഡലിന് 205 എന്‍എം ടോര്‍ക്കാണ് പരമാവധിയുളളത്.കൂടാതെ ലിറ്ററിന് 22.10 കിമി എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പെട്രോള്‍ മോഡലിന് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 85 ബിഎച്ച്പി കരുത്തും. പരമാവധി ടോര്‍ക്ക് 113 എന്‍എം. ലിറ്ററിന് 18.2 കി.മി മൈലേജ് ഇതിനുണ്ട്. കൂടാതെ മൂന്നു വര്‍ഷം അതുമല്ലെങ്കില്‍ ഒരു ലക്ഷം കിമി വാറന്റിയും സൗജന്യമായി നല്‍കുന്നു.

sameeksha-malabarinews

സെയില്‍ യുവയുടെ അടിസ്ഥാനമോഡലിനുപോലും ഒരുപാട് സൈകര്യങ്ങള്‍ ഉണ്ട്. എസി, ഫ്രണ്ട് പവര്‍ വിന്‍ഡോ, പവര്‍ സ്റ്റിയറിങ്, ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിള്‍ ഔട്ട് സൈഡ് റിയര്‍ വ്യൂ മിറ്റുകള്‍, ടില്‍റ്റ് സ്റ്റിയറിങ്, ടാക്കോ മീറ്റര്‍, ഡേ നൈറ്റ് റിയര്‍ വ്യൂ മിറര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിയറ്റിങ്‌സില്‍ പെടുന്നു. അതുകൂടാതെ പെട്രോള്‍ പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിനൊഴികെയുള്ളവയ്ക്ക് ഡ്രൈവര്‍ എയര്‍ ബാഗുമുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത് ഏഴു വകഭേദങ്ങളില്‍ സെയില്‍ യുവയ്ക്കുണ്ട് എന്നുള്ളതാണ്.

സെയില്‍ യുവയുടെ പെട്രോള്‍ ബേസ് മോഡലിന് ഡല്‍ഹി എക്‌സ് ഷോറും വില 4.44 ലക്ഷവും, എല്‍എസ്-4.83 ലക്ഷവും, എല്‍എസ്എബിഎസ്-5.18 ലക്ഷവും, എല്‍ടി എബിഎസ്-5.58 ലക്ഷം രൂപയുമാണ് വില വരുന്നത്. ഡീസല്‍ മോഡലിന് എല്‍എസ്-5.87 ലക്ഷവും, എല്‍എസ്എബിഎസ് 6.19 ലക്ഷവും, എല്‍ടിഎബിഎസ്- 6.62 ലക്ഷം രൂപയുമാണ് വില വരുന്നത്.

ഏറെ പുതുമകളോടെ വിപണിയിലെത്തിച്ചിരിക്കുന്ന ഷെവര്‍ലെയുടെ ഈ പുത്തന്‍ മോഡല്‍ കാര്‍ വാഹന പ്രേമികളുടെ മനം കീഴടക്കുമെന്നു തന്നെയാണ് കമ്പനിയുടെ വിശ്വാസം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!