HIGHLIGHTS : തിരു : ബൈതരണി കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമാക്കിയത് എല്‍ഡിഎഫ്
തിരു : ബൈതരണി കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു ഇതെ കുറിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ പവര്‍കട്ടില്ലെന്നും ലോഡ്‌ഷെഡ്ഡിങ് മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയതെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വൈദ്യുതി മന്ത്രി എകെ ബാലന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ആര്യാടന്‍.