HIGHLIGHTS : ബാംഗ്ലൂര്‍: കര്‍ണാട നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തൂടങ്ങി. രാവിലെ 7 മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെയാണ് . 4.36 കോടി വോട്ടര്‍മാരാ...
ബാംഗ്ലൂര്‍: കര്‍ണാട നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തൂടങ്ങി. രാവിലെ 7 മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെയാണ് . 4.36 കോടി വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ 223 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 52034 പോളിങ് ബൂത്തുകളിലേക്കായി രണ്ടരലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
മൈസൂരിലെ പെരിയ പട്ടണത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ ഇവിടുത്തെ തിരഞ്ഞെടുപ്പ് 28 ലേക്ക് മാറ്റിയിരിക്കുകയാണ്.

മെയ് 8 നാണ്് വോട്ടെണ്ണല്‍. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്. ബിജെപിയില്‍ നിന്ന് രാജിവെച്ച മുന്‍മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടിയും മുന്‍ മന്ത്രി ബി ശ്രീരാമലുവിന്റെ ബിഎസ്ആര്‍ കോണ്‍ഗ്രസ്സും ശക്തമായി മത്സരരംഗത്തുണ്ട്.
MORE IN പ്രധാന വാര്‍ത്തകള്‍
