കൂട്ടായില്‍ പോലീസ് റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെത്തി

തിരൂര്‍: തീരൂരിന്റെ തീരദേശമേഖലയായ കൂട്ടായില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആയൂധങ്ങള്‍ പിടിച്ചെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകനായ കൂട്ടായി പള്ളിവളപ്പില്‍ നാവസിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന ഒരു വാളും ഉറുമിയുമാണ് പോലീസ് പിടിച്ചെടുത്തത്. തീരദേശ മേഖലയിലെ ചില ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്.
ഇയാള്‍ നടത്തിവരുന്ന മംഗലം വാക്കാട് എന്നിവിടങ്ങളിലെ ജിംനേഷ്യങ്ങളിലും പോലീസ് റെയ്ഡ് നടത്തി. ഇവ രണ്ടും പോലീസ് സീല്‍ ചെയ്തു.
നവാസ് ഒളിവിലാണ്. തീരദേശമേഖല കേന്ദ്രീകരിച്ച് അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
ശനിയാഴ്ച വൈകീട്ട് നടന്ന റെയഡിന് തിരൂര്‍ ഡിവൈഎസ്പി പി സൈതാലി, സിഐമാരായ റാഫി, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top