കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളിതള്‍ പണിമുടക്കില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് ഇന്ന് രാവിലെ മുതല്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

അതെസമയം തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും താല്‍ക്കാലിക ജോലിക്കാരെ ഇവിടെ എത്തിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top