കമല്‍ഹാസന്റെ വിശ്വരൂപം കേരളത്തിലെത്തുന്നു

കേരളത്തിലെ തിയേറ്ററുകളില്‍ കമല്‍ഹാസന്റെ വിശ്വരൂപം പ്രദര്‍പിശനത്തിനെത്തുന്നു. സംസ്ഥാനത്ത് 71 തിയേറ്ററുകളില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. സംഘടാ പ്രതിനിധികളുമായി കമല്‍ഹാസന്‍ നേരിട്ട് ഫോണിലൂടെ സംസാരിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്.

ഡിടിഎച്ച് വഴി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് നേരത്തെ ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തൂരുമാനിച്ചിരുന്നു.

ഇസ്ലാം വിദുദ്ധത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന ഗള്‍ഫിലും തമിഴ്‌നാട്ടിലും വിശ്വരൂപത്തിന്റെ പ്രദര്‍ശനം നിരോധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top