HIGHLIGHTS : കൊച്ചി: കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയാനുള്ള
കൊച്ചി: കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയാനുള്ള മതമൗലിക സംഘടനകളുടെ നിലപാടിനെതിരെ ഡിവൈഎഫ്്‌ഐ രംഗത്ത്. കമലഹാസനും വിശ്വരൂപം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ക്കും ഡിവൈഎഫ്്‌ഐ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്്‌ഐ നേതാക്കള്‍. ഇന്ന് ദൃശ്യമാധമങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്ന് വിശ്വരൂപം പ്രദര്‍ശിപ്പിച്ച പാലക്കാട്ടേയും കൊല്ലത്തേയും തിയ്യേറ്ററുകളുടെ മുുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു.

വിശ്വരൂപം തടയാനുള്ള സാംസ്‌കാരിക ഭീകരുരുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പി്ക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.