കത്തയച്ചു വിഎസ് ; കത്ത് ലഭിച്ചു കാരാട്ട്

ആലപ്പുഴ : താന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്ന് വി.എസ് അച്ചുതാനന്ദന്‍ സമ്മതിച്ചു. പക്ഷേ കത്തിന്റെ കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാന്‍ തയ്യാറല്ലെന്നും അദേഹം പറഞ്ഞു.

വി.എസ്സിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് കേരളത്തലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തെറ്റിദ്ധാരമ പരത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.
എന്നാല്‍ ഇന്നലെ കാസര്‍കോട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് വിഎസ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചെന്ന വാര്‍ത്തമാധ്യമ സൃഷ്ടിയാണെന്നും കത്ത് കിട്ടിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയതായി കാണുന്നുണ്ടെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചരണമാണെന്നുമാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top