കണ്ണൂരില്‍ തലയറുത്തനിലയില്‍ യുവാവിന്റെ മൃതദേഹം.

കണ്ണൂര്‍ : കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂരിലെ ആയിക്കര ഹാര്‍ബറിനടുത്താണ് മൃതദേഹം കണ്ടത്.

നാല്പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. ഇയാളുടെ തല അറുത്ത് മാറ്റിയിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭക്ഷണത്തിന്റെയും കൊതുകുതിരിയുടെയും അവശിഷ്ടങ്ങള്‍ മൃതദേഹത്തിനടുത്തുനിന്ന്് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം ആരുടെതാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top