മ്യൂണിച്ച് : യൂറോപ്യന്‍ ഫുട്ബോളിലെ ചാമ്പ്യന്മാരുടെ ചാമ്പ്യന്മാര് ആരെന്ന്് നിര്‍ണയിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ശനിയാഴ്ച അര്‍ദ്ധരാത്രി 12 .15 ന് ജര്‍മ്മനിയിലെ അലൈന്‍സ് അരീനയില്‍ യൂറോപ്യന്‍സ് ചാമ്പ്യന്‍സ് ലീഗിന്റെ കന്നി കിരീടമെന്ന സ്വപ്നവുമായി ഇംഗ്ലണ്ടില്‍ നിന്ന് ചെല്‍സിയും മുന്‍ജേതാക്കളും ആതിഥേയരുമായ ഭയേണ് മ്യൂണിക്കും ബൂട്ടുകെട്ടിയിറങ്ങുമ്പോള്‍ ആവേശകരമായൊരു ഫൈനല്‍ മത്സരമാണ് ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
മിന്നുന്ന ജയങ്ങളോടെയാണ് ഇരുടീമും ഫൈനലിലേക്കു യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യ ന്മാരും ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുമായ ബാഴ്സലോണയെ സെമി ഫൈനലില്‍ ചെല്‍സി അടിയറപറയിച്ചപ്പോള് സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡിനെയാണ് ബയേണ്‍ സെമിയില്‍ കൊമ്പുകുത്തിച്ചത്.
2008ലെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട്് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ടവരാണ് ചെല്‍സി. അന്ന് റഷ്യന്‍ തലസ്ഥനത്ത് നടന്ന കലാശകളി ചെല്‍സി താരം ദ്രോഗബെയ്ക്ക് മറക്കാനാവാത്തതാണ്. എക്സ്ട്രാ ടൈമില്‍ മാഞ്ചസ്റ്ററിന്റെ വിടിക്കിനെ തല്ലിയതിന് ദ്രോഗ്ബെയ്ക്കി ചുവപ്പുകാര്‍ഡുകണ്ടു പുറത്തു പോകേണ്ടി വന്നു.
ഈ സീസണില്‍ എഫ്.എ കപ്പില്‍ വിജയികളായിട്ടുള്ള ചെല്‍സിക്ക് ഇന്നു വെന്നിക്കൊടി നാട്ടാനായാല്‍ അവര്‍ക്ക് ഡബിള്സ്് തികയ്ക്കാം. ചെല്‍സിയുടെ താല്‍ക്കാലിക കോച്ച് റോബര്‍ട്ടോ ഡി മറ്റെയോയ്ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്.
ഒരു ചരിത്രത്തിന്റെ അരികിലാണ് ബയേണ്‍ മ്യൂണിച്ച് ആതിഥേയര്‍ക്ക് കിരീടാവകാശികളാകാനുള്ള അപൂര്‍വ്വാവസരം കൈയ്യെത്തും ദൂരത്തെത്തിയിരിക്കുന്നു. 1965 ല്‍ ഇന്റര്‍ മിലാനാണ് അത്തരമൊരു സൗഭാഗ്യമുണ്ടായത്. മരിയ ഗോമസും ഷെയിന്സ് സ്റ്റൈഗറും ഫോമിലെത്തിയാല്‍ ബയേണത് എത്തിപ്പിടിക്കുകതന്നെ ചെയ്യും.




