അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരു : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്റെ മകന്‍ വി.എസ് അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.സി.ടി അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം, ഐ.എച്ച്.ആര്‍.ഡിയുടെ നിയമനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുക. ഇക്കാര്യങ്ങളെ കുറിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും നിയമസഭാ സമിതിയുടെയും ശുപാര്‍ശ പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 8-ാം തിയ്യതിയാണ് നിയമസഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വി.ഡി സതീശന്‍ എംഎല്‍എ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top