HIGHLIGHTS : കൊച്ചി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍
കൊച്ചി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രവും സംസ്ഥാനവും ഭിന്നാഭിപ്രായത്തില്‍. ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ എന്നിവഎന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നാവികര്‍ രാജ്യം വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസക്കാര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സൗഹൃദം പരിഗണിച്ച് ഇക്കാര്യത്തില്‍ കോടതിക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ നാവികര്‍ രാജ്യം വിടുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. നാവികരെ വിട്ടയച്ചാല്‍ അവര്‍ തിരിച്ച് വരില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധിപറയും.