HIGHLIGHTS : തിരു: ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക്
തിരു: ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാത്ത ഇറ്റലിയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പി.കെ ഗുരുദാസനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. ഇറ്റലിയുടെ നിലപാടില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉദാസീന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പി.കെ ഗുരുദാസന്‍ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ തിരിച്ചു വരാത്തതില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടു വരുന്നതില്‍ രാജ്യത്തിന്റെ അഭിമാനം കാത്തു സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ നയതന്ത്ര ബന്ധം ഒരു രാജ്യത്തെ വഞ്ചിക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്ത്രിര പ്രമേത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.