HIGHLIGHTS : ദില്ലി: കടല്‍കൊലക്കേസ് എന്‍ഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. പ്രതേ്യക കോടതിയില്‍ എന്‍ഐഎയായിരിക്കും റിപ്പോര്‍ട്ട് സമര്...
ദില്ലി: കടല്‍കൊലക്കേസ് എന്‍ഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. പ്രതേ്യക കോടതിയില്‍ എന്‍ഐഎയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ് എന്‍ഐഎ അനേ്വഷണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


കടല്‍ക്കൊല കേസില്‍ കേരളത്തിന് കേസെടുക്കാനുള്ള അധികാരമില്ലെന്ന് നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു. നാവികര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
ഈ കേസില്‍ വിചാരണ നടത്തേണ്ടത് അന്താരാഷ്്രടകോടതിയിലാണെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നും നേരത്തെ തന്നെ ഇറ്റലി അറിയിച്ചിരുന്നു.
നേരത്തെ ഈ കേസില്‍ കേരളാ പോലീസ് അനേ്വഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.