HIGHLIGHTS : കൊല്ലം: നീണ്ടകര കടലില്‍
കൊല്ലം: നീണ്ടകര കടലില്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി മധ്യസ്ഥം വഹിക്കാന്‍ കത്തോലിക്ക രൂപതകള്‍ രംഗത്തെത്തി. സംഭത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇറ്റാലിയന്‍ പുരോഹിതര്‍ കൊല്ലത്തെത്തി. കൊല്ലം- തിരുവനന്തപുരം കത്തോലിക്കാരുപതകളാണ് മദ്ധ്യസ്ഥം വഹിക്കുന്നത
ഇറ്റലിക്കാരായ ഫാദര്‍ മാര്‍ക്ക്,ഫാദര്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ദിവസം കൊല്ലത്തെത്തി കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ വീട് സന്ദര്‍ശിച്ചിരുന്നു.
അതിനുശേഷം കൊല്ലം രൂപതയിലെ ചില വൈദികരുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ വിഷയത്തില്‍ ഇടപെടാമെന്ന ഉറപ്പ് നല്‍കിയതായാണ് വിവരം.

പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ സുരക്ഷിതത്വം ഇല്ലായിമയെ കുറിച്ച് വലിയ ചര്‍ച്ചയ്ക്ക ഈ സംഭവം ഇടയാക്കിയിരുന്നു. ഈ പ്രശ്നം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കത്തോലിക്കാ സഭ ഒത്തു തീര്‍പ്പിനായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ വത്തിക്കാനില്‍ വച്ച്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തോലിക്കന് പത്രമായ ഫിഡ്സിനനുവദിച്ച അഭിമുഖത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി സംസാരിച്ചത് പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു. ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി. ഒത്തുതീര്‍പ്പിനായി കേരള നിയമസഭയിലെ കത്തോലിക്കാ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ് ഈ വിഷയം ഇടപെടാമെന്ന് തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് കര്‍ദിനാള്‍ അന്ന്് പറഞ്ഞത്.