കക്കാട് വി്ദ്യാര്‍ത്ഥിയുടെ കാലില്‍ ബസ് കയറി ഗുരതര പരിക്ക്.

തിരൂരങ്ങാടി:  വി്ദ്യാര്‍ത്ഥിയുടെ കാലില്‍ ബസ് കയറി ഗുരതരമായ പരിക്കേറ്റു. കക്കാട് സ്വദേശി പാറമ്മല്‍ കുഞ്ഞിമരക്കാരുടെ മകന്‍ പതിനാലു വയസ്സുകരാനായ റിയാസാണ് അപകടത്തില്‍ പെട്ടത് . ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടിയില്‍ നിന്ന് മഞ്ചേരിക്കു പോകുന്ന സ്വകാര്യബസ് കക്കാട്  ബസ്സ് വെയ്റ്റിങ് ഷെഡ്ഡിനോട് ചേര്‍ത്ത് നിര്‍ത്തവെയാണ് അപകടമുണ്ടായത്. കുട്ടിയുടെ കാലില്‍ കയറിനിന്ന ടയര്‍ ഇറക്കാന്‍ ശ്രമിച്ചതോടെ ചക്രം തിരിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

പരിക്കേറ്റ റിയാസിനെ പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top