ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍.

തിരൂര്‍ : ഒരു കിലോ അറനൂറ് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പട്ടാമ്പി കൊപ്പം സ്വദേശിയായ പാലക്കാട്ടുപറമ്പില്‍ അബ്ദുള്‍ ഗഫൂര്‍(35)നെയാണ് എക്‌സൈസ് സംഘം ഇന്ന് രാവിലെ കഞ്ചാവ് കൈമാറുന്നിനിടെ പിടികൂടിയത്. തിരൂര്‍ ബിപി അങ്ങാടിയില്‍വെച്ച് കഞ്ചാവ് കൈമാറു്‌നനതിനായി ബൈക്കിലെത്തിയ സമയത്ത് എക്‌സൈസ് സംഘത്തിന്റെ വലയിലാകുകയായിരുന്നു.

ഇയാള്‍ കഞ്ചാവുമായി സഞ്ചരിച്ചിരുന്ന KL 55 E 3674 ബജാജ് ഡിസ്‌കവറി ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് എവിടെ നിന്നാണ് എത്തിയതെന്നറിയാന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. തിരൂര്‍ എക്‌സൈസ് സിഐ കെ രാമചന്ദ്രനാണ് കേസെടുത്തത്. സംഘത്തില്‍ പ്രിവെന്റീവ് ഓഫീസര്‍മാരായ റഹ്മാന്‍ ,രവീന്ദ്രനാഥന്‍, ഗാര്‍ഡുമാരായ രവീന്ദ്രനാഥ്, മിനുരാജ്, എ കെ പ്രകാശനന്‍ എന്നിവരുമുണ്ടായിരുന്നു.

വടകര നെര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ ഗഫൂറിനെ കോടതി റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top