HIGHLIGHTS : ദില്ലി : കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം

ദില്ലി : കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലക്# പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട്് റെജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി എസ് അച്ചുതാനന്ദന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി.
കുഞ്ഞാലിക്കുട്ടിക്കെതിരെ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് റജിസ്റ്റര്‍ചെയ്ത കേസ് അന്വേഷിച്ച വിന്‍സെന്റ് എം പോളിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവിശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം നിലപാടറിയിക്കാന്‍ കോടതി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ട്ുണ്ട്.
നാളെ കോഴിക്കോട് ജില്ലാ കോടതി ഈ കേസ് പരിഗണിക്കുന്നുണ്ട്.