ഐസ്‌ക്രീംകേസ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെയുള്ള കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പുനരന്വേഷണം ആവിശ്യമില്ലെന്നും സാക്ഷിമൊഴികള്‍ വ്ശ്വാസ യോഗ്യമല്ലെന്നും അന്വേഷണ സഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിമൊഴിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരല്ലെന്നും കോടതിയാണെന്നും കോടതി പറഞ്ഞു.

അന്വേഷണ സംഘം രേഖരപ്പെടുത്തിയ സാക്ഷിമൊഴികളുള്‍പ്പെടെയുള്ള കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

അന്വേഷണ സംഘത്തിന്‍രെ റിപ്പോര്‍ട്ടിനെതിരെ പ്രതിപ്ക്ഷനേതാവ് വിഎസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്. കേസിന്റെ വാദം ഈ മാസം 25 ന് നടക്കും.

Share news
error: Content is protected !!
Scroll to Top