HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ആദ്യ കുറ്റപത്രം അന്തിമഘട്ടത്തില്‍. ക്രിക്കറ്റ് താരങ്ങളെ
ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ആദ്യ കുറ്റപത്രം അന്തിമഘട്ടത്തില്‍. ക്രിക്കറ്റ് താരങ്ങളെ കൂടാതെ അധോലോക നായകന്‍മാരായ ദാവൂദ് ഇബ്രാഹീമും ഛോട്ടാ ഷെക്കീലും പ്രതി പട്ടികയില്‍. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ 31 പ്രതികളാണ് പ്രതി പട്ടികയില്‍ ഉള്ളത്. പ്രതികള്‍ക്കെതിരെ മൊക്കോക ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. കുറ്റപത്രം പരിശോധിക്കാനായി നിയമ വിദഗ്ദ്ധര്‍ക്ക് കൈമാറി. ദില്ലി പോലീസ് കൈമാറിയ കുറ്റപത്രമാണ് പരിശോധനക്ക് കൈമാറിയിരിക്കുന്നത്.
കേസില്‍ ശ്രീശാന്തിന്റെ വീഡിയോ ഫൂട്ടേജുകളും ശബ്ദ സാമ്പിളുകളും തെളിവായി നല്‍കും. ഇതുകൂടാതെ പണമിടപാട് സംബന്ധിച്ച് രേഖകളും തെളിവായി നല്‍കും.

കേസില്‍ കുറ്റാരോപിതരായ മൂന്ന് ക്രിക്കറ്റ് താരങ്ങളും 19 ഇടനിലക്കാരും ജാമ്യത്തിലാണ്.
വാതുവെപ്പില്‍ 20 ലക്ഷം മുതല്‍ 60 ലക്ഷം വരെ പ്രതിഫലം വാങ്ങിയെന്നും പതിനാല് റണ്‍സുകള്‍ വഴങ്ങിയെന്നുള്ള താരങ്ങളുടെ കുറ്റ സമ്മതം തങ്ങളുടെ കൈവശമുള്ളതായി പോലീസ് വ്യക്തമാക്കി. സിആര്‍പിസി 164 ാം വകുപ്പ് പ്രകാരം സിദ്ധാര്‍ഥ് ത്രിവേദി, ഹര്‍മീദ് സിങ്ങ് രാജസ്ഥാന്‍ റോയല്‍ സ്‌കീം ഉടമ രാജ് കുന്ദ്ര എന്നിവരുടെ മൊഴികളും താരങ്ങള്‍ക്കെതിരെ തെളിവുകളാണ്. പോലീസ് കുറ്റ പത്രം സമര്‍പ്പിക്കുന്ന ആദ്യ ക്രിക്കറ്റ് അഴിമതിയായിരിക്കും ഐപിഎല്‍ വാതുവെപ്പെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെട്ടു.