സോളാര്‍ തട്ടിപ്പ്; ശ്രീധരന്‍ നായരുടെ മൊഴി പകര്‍പ്പാവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ ഹര്‍ജിക്കാരനായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപെട്ടുകൊണ്ട് നല്‍കിയ ഹരജി പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

കേസിലെ മൂന്നാം പ്രതിയായ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ ജിഎം ഇടിക്കുളയാണ് രഹസ്യമൊഴിയുടെ വകുപ്പ് ആവശ്യപ്പെട്ട് പെറ്റീഷന്‍ നല്‍കിയത്. വാദിഭാഗത്തിന്റേതുള്‍പ്പെടെ 7അപേക്ഷകള്‍ മൊഴി പകര്‍പ്പ് ആവശ്യപെട്ട് കോടതി ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അനേ്വഷണ ഉദേ്യാഗസ്ഥര്‍ മാത്രമാണ് കോടതി പകര്‍പ്പ് അനുവദിച്ചത്.

മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള ശ്രീധരന്‍ നായരുടെ മൊഴിയില്‍ കോടതി കൈകൊള്ളുന്ന തീരുമാനം നിര്‍ണായകമാണ്. പകര്‍പ്പ് ഈ ഘട്ടത്തില്‍ ആര്‍ക്കൊക്കെ നല്‍കുമെന്നത് സംബന്ധിച്ച് കോടതി തിങ്കളാഴ്ച തീരുമാനമെടുക്കാനാണ് സാധ്യത.

 

 

Share news
error: Content is protected !!
Scroll to Top