ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമ നടപടിയെടുക്കും; ഉമ്മന്‍ചാണ്ടി

കൊല്ലം : ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി അനില്‍ കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന ഫോണില്‍ വിളിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ ഉന്നതര്‍ പ്രതികരിക്കണമെന്നും വസ്തുതാപരമായ വിമര്‍ശനം അനിവാര്യമാണെന്നും ഇപ്പോള്‍ നടക്കുന്നത് അതല്ലെന്നും മാധ്യമ സ്വാതന്ത്ര്യം പരിധി ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴി മാറ്റാന്‍ മന്ത്രിമാരടക്കമുള്ളവര്‍ ശ്രമിച്ചെന്നായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന വ്യാജേന ഏഷ്യാനെറ്റ് ലേഖകന്‍ മന്ത്രി അനില്‍ കുമാറുമായി സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട് വിവാദമായത്.

 

Share news
error: Content is protected !!
Scroll to Top