HIGHLIGHTS : അരീക്കോട് : അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടി കൊലപ്പടുത്തിയതില്‍ പ്രതിഷേധിച്ച് ഏറനാട്
അരീക്കോട് : അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടി കൊലപ്പടുത്തിയതില്‍ പ്രതിഷേധിച്ച് ഏറനാട് നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പാല്‍,പത്രം,ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറനാട് നിയോജകമണ്ഡലം എംഎല്‍എ പി കെ ബഷീറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സംഭവത്തിന്റെ ഉത്തരവാദിത്തം വ്യക്തമാക്കുന്നതാണ്.
അധ്യാപകനെ ചവിട്ടിക്കൊന്ന സംഭവത്തിലും എംഎല്‍എക്കെതിരെ കേസെടുത്തിരുന്നു. വാടകഗുണ്ടകളെ ഉപയോഗിച്ച് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുസ്ലീംലീഗ് നേതൃത്വം നല്‍കുന്ന എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ മുസ്ലീംലീഗ് നേതൃത്വം തയ്യാറാക്കണമെന്ന് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.