എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം;പിഎസ്എംഒ കോളേജില്‍ സംഘര്‍ഷം

തിരുരങ്ങാടി: കഴിഞ്ഞവര്‍ഷത്തെ മാഗസിന്‍ പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ,കെഎസ്‌യു, എസ്‌ഐഒ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ എംഎസ്എഫ് ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ടിപി ഷാഹുല്‍ ഹമീദ്, ഐപി ആമിത്ത് റാം, പി ജിനൂബ് എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മാഗസിന്‍ ജനുവരിമാസമായിട്ടും പ്രസിദ്ധീകരിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണുള്ളത്.

Share news
error: Content is protected !!
Scroll to Top