Section

malabari-logo-mobile

എല്‍കെ അദ്വാനി പാര്‍ട്ടി പദവികള്‍ രാജിവെച്ചു.

HIGHLIGHTS : ദില്ലി: ബിജെപിയെ പ്രതിസന്ധയിലാക്കി എല്‍കെ അദ്വാനി എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും

ദില്ലി: ബിജെപിയെ പ്രതിസന്ധയിലാക്കി എല്‍കെ അദ്വാനി എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചു. നരേന്ദ്ര മോദിയെ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ബി ജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങഅങിന് അദേഹം രാജിക്കത്ത് കൈമാറി. ബിജെപിയുടെ ദേശിയ നിര്‍വാഹക സമിതി, പാര്‍ലമെന്റ് ബോര്‍ഡ്, തിരഞ്ഞെടുപ്പ് സമിതി എന്നിവയില്‍ എംഗമായിരുന്നു അദ്വാനി. ഈ മൂന്ന് പദവികളില്‍ നിന്നും അദേഹം രാജിവെച്ചു.

ഡോ. മുഖര്‍ജി, പണ്ഡിറ്റ് ദീനദയാല്‍ജി, നാനാജി, വാജ്‌പേയി എന്നിവര്‍ രൂപം കൊടുത്ത ആദര്‍ശ പാര്‍ട്ടിയാണ് ഇതെന്ന തോന്നല്‍ ഇപ്പോളില്ല. പാര്‍ട്ടി സ്ഥാപകരുടെ പരിഗണിന രാജ്യവും അവിടുത്തെ ജനങ്ങളുമായിരുന്നു. ഇപ്പോള്‍ നേതാക്കളില്‍ മിക്കവരുടേയും പരിഗണന വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമായിരിക്കുകയാണെന്നും രാജിക്കത്തില്‍ അദ്വാനി വിശദീകരിച്ചു.

ഇതെസമയം അദ്വാനിയുടെ രാജിക്കാര്യം ബിജെപി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്വാനിയുടെ രാജിയുടെ പ്ശ്ചാത്തലത്തില്‍ ബിജെപി അടിയന്തരയോഗം ചേരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!