HIGHLIGHTS : തിരു: പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റുമോ എന്ന ചോദ്യത്തിനും
തിരു: പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റുമോ എന്ന ചോദ്യത്തിനും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും നാളെ മറുപടി പറയാമെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രതിപക്ഷ ഇടത് കക്ഷിനേതാക്കള്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മറുപടി പറയാനൊരുങ്ങിയ വിഎസിനെ മറ്റുള്ളവര്‍ പിന്‍തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തനിക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ടെന്നും വിഎസ് പറഞ്ഞു.
വിഎസ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അടിയന്തിര പോളിറ്റി ബ്യൂറോ ചേരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത് തെറ്റാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

വിഎസ് പിന്നോട്ടില്ലെന്ന സൂചനയാണ് ഇന്നത്തെ പത്രസമ്മേളനത്തിലും നിഴലിച്ച് കണ്ടത്. ഇത് കേരളത്തിലെ സിപിഎമ്മില്‍ ഇനിയും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും.
MORE IN പ്രധാന വാര്‍ത്തകള്‍
