Section

malabari-logo-mobile

മൊബൈലില്‍ ശല്ല്യപ്പെടുത്തുന്നവരെ കുടുക്കണോ?

HIGHLIGHTS : മൊബൈല്‍ ഫോണിലൂടെ ഇനിയാരെയും ശല്ല്യപ്പെടുത്താമെന്ന് കരുതേണ്ട.

മൊബൈല്‍ ഫോണിലൂടെ ഇനിയാരെയും ശല്ല്യപ്പെടുത്താമെന്ന് കരുതേണ്ട. കാരണം അപരിചതര്‍ ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്ത് കണ്ടത്താനായി ട്രൂകോളര്‍ ആപ്ലിക്കേഷന്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഇനി ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ എന്താണെന്നല്ലെ? ലോകത്തെമ്പാടുമുളള ഏകദേശം 600 മില്ല്യണ്‍ മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ആപ്ലിക്കേഷനാണ് ട്രൂ കോളര്‍. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് വിളിച്ച നമ്പറിന്റെ ഉടമയെ നിമിഷ നേരം കൊണ്ട് കണ്ടെത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

sameeksha-malabarinews

ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഒരു പോപ് അപ് ജാലകം പ്രത്യക്ഷപ്പെടും. അതില്‍ കോള്‍ ഫില്‍ട്ടര്‍, സെര്‍ച്ച്, അപ്‌ഡേറ്റ് ഫോണ്‍ബുക്ക് തുടങ്ങിയ ഓപ്ഷനുകള്‍ കാണാം. അപ്‌ഡേറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണില്‍ സേവ്് ചെയ്തിരിക്കുന്ന കോണ്ടാക്ട് വിവരങ്ങളെല്ലാം ഈ ആപ്ലിക്കേഷന്‍ സേവ് ചെയ്യും. ഇത്തരത്തിലാണ് ഇതിന്റെ ഡാറ്റാബേസ് അപ്‌ഡേറ്റാകുന്നത്. ഇതിലെ സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് അറിയാത്ത നമ്പര്‍ സംബന്ധമായ വിവരങ്ങള്‍ തിരയാനും നിങ്ങള്‍ക്ക് സാധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!