Section

malabari-logo-mobile

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിപ്പിക്കും.

HIGHLIGHTS : ദില്ലി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു

ദില്ലി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു. 50 പൈസമുതല്‍ ഒരു രൂപ വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

പെട്രോളിന് ഒരു രൂപയും ഡീസലിന് പതിനൊന്ന് രൂപയും നഷ്ടത്തിലാണ് ഇപ്പോള്‍ വിലപ്പന നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ അവകാശ വാദം. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവിലയും വില്‍പ്പനയിലുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടവും കണക്കിലെടുത്താണ് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്.

sameeksha-malabarinews

പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയ അധികാരം സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതിനു പുറമെ സബ്‌സിഡി ഇല്ലാതാക്കാനും ഡീസല്‍ വിലയിലെ നഷ്ടം നികത്താനും എല്ലാമാസവും 50 പൈസവീതം വില വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായണ് എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കാനൊരുക്കം നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!