HIGHLIGHTS : ദില്ല : രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കം എന്‍ഡിഎയിലും കടുത്ത
ദില്ല : രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കം എന്‍ഡിഎയിലും കടുത്ത ഭിന്നതയുണ്ടാക്കുന്നു. എന്‍ഡിഎയിലെ പ്രധന കക്ഷികളിലൊന്നായ ശിവസേന യുപിഎ സ്ഥാനാര്‍ത്ഥി പ്രണബ് മൂഖര്‍ജിയെ പിന്‍തുണയ്ക്കും.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഈ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ താല്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും ശിവസേനയെ കുറ്റപ്പെടുത്താന്‍ ആര്‍കുമാകില്ലെന്നും സേനാ ചീഫ് ബാല്‍ താക്കറെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.

ബാല്‍ താക്കറെയെയും ശിവസേനയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റും താക്കറയുടെ മകനുമായ ഉദ്ധവ് താക്കറെയുമായി പ്രണബ് നേരിട്ട് ബന്ധപ്പെട്ടതായാണ് സൂചന.
ശിവസേനയുടെ നിലപാട് എന്‍ഡിഎയെ കടുത്ത ആശയകുഴപ്പത്തിലെത്തിച്ചിരിക്കുകയാണ്.
അബ്ദുള്‍ കലാം മത്സരരംഗത്തേക്കില്ലായെന്ന വ്യക്തമാക്കിയതോടെ സാങ്മയെ പിന്‍തുണയ്ക്കാനുള്ള അണിയറ നീക്കങ്ഹളാണ് എന്‍ഡിഎയില്‍ നടക്കുന്നത്. ഇതിനായി ജയലെളിതയുമായും നവീന്‍ പട്‌നായക്കുമായും വരും ദിനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.