HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ക്ക് ജീവന് ഭീഷണിയുള്ളതായി
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ക്ക് ജീവന് ഭീഷണിയുള്ളതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ടെന്നി ജോപ്പനൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടെന്ന് സരിത പറഞ്ഞതായും അദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസുകളിലെ രണ്ട് കേസുകളില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
അറസിറ്റിലായ സരിതയുടെ വെളിപ്പെടുത്തലുകള്‍ ആദ്യമായാണ് അഭിഭാഷകനിലൂടെ പുറത്തു വരുന്നത്. 2012 ജൂലൈ ഒമ്പതിന് ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് സരിത പറഞ്ഞതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ പല ഉന്നര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും ഇക്കാര്യം കോടതിയിലോ പുറത്തോ സരിത വെളിപ്പെടുത്തുമെന്നും ഫെനി പറഞ്ഞിരുന്നു.
താന്‍ ജയിലില്‍ നിന്ന് പുറത്തു വന്നാല്‍ തന്റെ പക്കല്‍ നിന്നും പല വിവരങ്ങളും പുറത്തുവരുമെന്ന് പലരും ഭയക്കുന്നതായും അതുകൊണ്ടുതന്നെ തന്നെ കൊല്ലാനും അവര്‍ മടിക്കില്ലെന്നും സരിത തന്നോട് പറഞ്ഞതായി ഫെനി പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസുകളിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.