എക്‌സറേ മെഷീന്‍ നന്നാക്കാന്‍ ഒറ്റയാള്‍ സമരം

തിരൂരങ്ങാടി : ഗവ. താലൂക്കാശുപത്രിയിലെ എക്‌സറെ മെഷീന്‍ നന്നാക്കാത്തതിനെതിരെ ഒറ്റയാള്‍ സമരം. ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരമിരുന്നാണ് പ്രതിഷേധം. തിരൂരങ്ങാടി മേഖലയില്‍ എന്തപകടമുണ്ടായാലും ഓടിയെത്താറുള്ള കക്കാട് താണിക്കല്‍ ഫൈസലാണ് അധികൃതരുടെ അനാസ്ഥായ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരാഴ്ച്ചയായി കേടായി കിടക്കുന്ന എക്‌സറേ മെഷീന്‍ നന്നാക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പില്‍ നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കൂരിയാട് പുഴയിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ചാടിയയാളെ രക്ഷപ്പെടുത്തിയത് ഫൈസലായിരുന്നു. പരിക്കേറ്റ ഇയാളുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായുള്ള എക്‌സറെ മെഷിന്‍ കേടായി കിടന്നതാണ് അടിയന്തിരമായി ഫൈസലിനെ സമരത്തിന് പ്രേരിപ്പിച്ചത്.

സാമൂഹിക പ്രവര്‍ത്തകനായ ബാപ്പു ചെറുനാരങ്ങ നീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top