HIGHLIGHTS : തിരു: സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍
തിരു: സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍മാസ്റ്ററുടെ വെളിപെടുത്തല്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. എം വി ഗോവിന്ദന്‍ പറയുന്നതു പോലെയുള്ള സംഭാഷണം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി.
ഉപരോധ സമരം പിന്‍വലിക്കും മുമ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമാണ് വിളിച്ചതെന്നും പിണറായി പറഞ്ഞു. അതേ സമയം സംസാരിച്ച കാര്യങ്ങള്‍ വെളിപെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

തിരുവഞ്ചൂര്‍ പിണറായിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ ഉള്‍പെടുത്താമെന്ന് ഉറപ്പു നല്‍കിയെന്നാണ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നലെ പൊതു ചടങ്ങില്‍ വെച്ച് പറഞ്ഞത്. ഇക്കാര്യമാണ് പിണറായി നിഷേധിച്ചത്.
അതേ സമയം തിരുവഞ്ചൂരും ഗോവിന്ദന്‍ മാസ്റ്ററുടെ ആരോപണം നിഷേധിച്ചിരുന്നു. സംഘര്‍ഷം ഉണ്ടാകുന്ന അവസ്ഥയില്‍ അണികള്‍ക്കടുത്തെത്തി അണികളെ ശാന്തരാക്കിയതിന് അഭിനന്ദിക്കാനാണ് പിണറായിയെ വിളിച്ചതെന്നും അല്ലാതെ ജുഡീഷഷ്യല്‍ അനേ്വഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.