Section

malabari-logo-mobile

വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റേണ്ട; ഔദേ്യാഗിക നേതൃത്വം

HIGHLIGHTS : തിരു: വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും

തിരു: വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്നും സിപിഐഎം ഔദേ്യാഗിക നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ വിഷയം ഉന്നയിക്കേണ്ട എന്നാണ് ഔദേ്യാഗിക പക്ഷത്തിന്റെ തീരുമാനം. വിഎസ് പാര്‍ട്ടിക്ക് വിധേയനാകുന്നു എന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വിഎസിനെ മാറ്റണമെന്ന് ആവശ്യപെട്ട് കേന്ദ്ര കമ്മറ്റിക്ക് സംസ്ഥാന കമ്മറ്റി നേരത്തെ പ്രമേയം പാസാക്കി നല്‍കിയിരുന്നു. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രതേ്യക കമ്മീഷനെയും കേന്ദ്ര കമ്മറ്റി നിയോഗിച്ചിരുന്നു.

sameeksha-malabarinews

സംസ്ഥാനത്ത് ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നും സര്‍ക്കാരിന് എതിരായ വികാരത്തെ പരമാവധി മുതലെടുക്കണം. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് ഗുണകരമാവില്ലെന്നും പാര്‍ട്ടി വിലയിരുത്തി. ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളില്‍ വിഎസ് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും നേതൃത്വം വിലയിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!