എംടിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്

ചെന്നൈ: മലായളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. സാഹിത്യമേഖലയില്‍ എംടി നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് ഫെലോഷിപ്പ്.

ഈ വര്‍ഷത്തെ കേന്ദ്രസാഹത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം മലയാളി എഴുത്തുകാരയായ സുമംഗലക്ക് ലഭിച്ചു. 50000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം
ഈ വര്‍ഷത്തെ യുവപുരസ്‌കാരം പിവി ഷാജികുമാര്‍ നേടി. അദ്ദേഹത്തിന്റെ വെള്ളരിപ്പാടം എന്ന ചെറുകഥക്കാണ് അവാര്‍ഡ്.

പിവി ഷാജികുമാറിന്റെ ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നിവയാണ് ഷാജി കുമാറിന്റെ പ്രധാന രചനകള്‍. ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ മികച്ച പത്തു പുസ്തകങ്ങളില്‍ ഒന്നായി വെള്ളരിപ്പാടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ് എഞ്ചിനിയറിങ് കോളേജില്‍ നിന്നും എംസിഎ ബിരുദം നേടിയ ഷാജി കുമാര്‍ മാധ്യമ പ്രവര്‍ത്തകനാണ്.

സുമംഗല എന്ന തൂലികാനാമത്തില്‍ എഴുതുന്ന ലീലാ നമ്പൂതിരിപ്പാട് അമ്പതോളം കഥകളും നിരവധി ചെറു നോവലുകളും കുട്ടികള്‍ക്കുവേണ്ടി രചിച്ചിട്ടുണ്ട്. കേരളസര്‍ക്കാറിന്റെ സാൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ബാലസാഹിത്യത്തിനുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌ക്കാരം, 2012 ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top