HIGHLIGHTS : കൊച്ചി : വിവാദ പ്രസംഗത്തിന്റെ പേരിലുള്ള എഫ്‌ഐആര്‍ റദ്ദാക്കണനെന്നാവശ്യപ്പെട്ട്
കൊച്ചി : വിവാദ പ്രസംഗത്തിന്റെ പേരിലുള്ള എഫ്‌ഐആര്‍ റദ്ദാക്കണനെന്നാവശ്യപ്പെട്ട് എംഎം മണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി.
തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള മൂന്ന് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മണി കോടിതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിവാദ പ്രസംഗത്തിന്റെ പേരില്‍ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ റിപ്പേര്‍ട്ട് ഹാജരാക്കണമെന്ന നോട്ടീസും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് മണി കോടതിയില്‍ സമര്‍പ്പിച്ചത്.്


മണിയുടെ വാദങ്ങള്‍ നിലനില്‍കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണിയുടെ ഹര്‍ജി കോടതി തള്ളിയത്.
അതെസമയം കേസെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും കേസുമായി പോലീസ് മുന്നോട്ടു പോകുമെന്നും കോടതി പറഞ്ഞു.
മെയ് 25ന് മണക്കാട് മണിനടത്തിയ പ്രസംഗത്തില്‍ എണ്‍പതുകളില്‍ നടന്ന അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുല്ലച്ചിറ മത്തായി എന്നിവരുടെ വധത്തിനു പിന്നില്‍ സിപിഐഎമ്മാണെന്ന് പറഞ്ഞിരുന്നു.