HIGHLIGHTS : പരപ്പനങ്ങാടി പതിനേഴുകാരനായ യുവാവ് രാത്രിയില്‍
പരപ്പനങ്ങാടി പതിനേഴുകാരനായ യുവാവ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവെ ഒരു വീട്ടിലേക്ക് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മണിക്കുറുകളോളം മര്‍ദ്ദിച്ചതായി പരാതി.. സദാചാരപോലീസിങ്ങിന്റെ ഭാഗമായാണ് മര്‍ദ്ദനമെന്ന് സംശയം
പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. ഇന്നലെ രാത്രി 9.30 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുണ്ടിയങ്കാവ് സ്വദേശി റജില്‍ദാസിസിനാണ് മര്‍ദ്ദനമേറ്റത്..കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ ഒരു സംഘം പിടികൂടി ഒരു വീട്ടിലേക്ക് കൊണ്ടു പോയി രാത്രി 12 മണി വരെ മര്‍ദ്ദിക്കുകയായിരുന്നത്രെ.


അടിയേറ്റ് അവശനായ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഇവിടെ ഒരു വീട്ടിലെ കൂട്ടില്‍ നിന്ന് ആടിനെ അഴിച്ചുവിടുന്ന സംഭവമുണ്ടായിരുന്ന ഇതു പിടികൂടാനിരുന്നവരാണ് ഇയാളെ മര്‍ദ്ദിച്ചെതെന്ന് പറയപ്പെടുന്നു.