Section

malabari-logo-mobile

ഭൂദാനക്കേസ് : അപ്പീല്‍ പരിഗണിച്ചതിനെതിരെ പരാതി.

HIGHLIGHTS : കൊച്ചി: ഭൂദാനക്കേസില്‍ വിഎസ് അച്യുതാനന്ദനെതിരായ

കൊച്ചി: ഭൂദാനക്കേസില്‍ വിഎസ് അച്യുതാനന്ദനെതിരായ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ബഞ്ചിന്റെ നടപടിക്കെതിരെ ചീഫ്ജസ്റ്റിന് പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചതെന്ന് കാട്ടിയാണ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജ്ഞുള ചെല്ലറിനാണ് പരാതി നല്‍കിയത്.
ഭൂദാനക്കേസില്‍ നിന്നും കഴിഞ്ഞ വ്യാഴാഴിചയാണ് വിഎസ്സിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി സിംഗിള്‍ ബെഞ്ച് വിധി വന്നത്. എന്നാല്‍ രണ്ടുമണിക്കൂറിനുളളില്‍ തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി വിധി സ്റ്റേ സമ്പാദിക്കുകയായിരുന്നു.

ഈ നടപടി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ചുണ്ടിക്കാട്ടിയാണ് ലോയേഴ്‌സ് യൂണിയന്‍ പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ ഉത്തരവ് പകര്‍പ്പിന്റെ കോപ്പി അവ്യക്തമായിരുന്നെന്നും ഇംഗ്ലീഷ് പരിഭാഷയില്ലാതെയാണ് അപ്പീല്‍ കേട്ടതെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ്റ്റിന്റെ അറിവോടെയാണെങ്കില്‍ ബെഞ്ച് മാറണമെന്നും ലോയേഴ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

ഭൂദാനക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിനുമേല്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!