Section

malabari-logo-mobile

90ശതമാനം ഇന്ത്യക്കാരും വിഢ്്ഢികള്‍ : ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു

HIGHLIGHTS : 90ശതമാനം ഇന്ത്യക്കാരും വിഢ്്ഢികളാണന്നും അവരെ എളുപ്പത്തില്‍

ദില്ലി 90ശതമാനം ഇന്ത്യക്കാരും വിഢ്്ഢികളാണന്നും അവരെ എളുപ്പത്തില്‍ വഴിതെറ്റിക്കാമെന്നും ഇന്ത്യന്‍ പ്രസ്സ് കൗണ്‍സില്‍ ചെയര്‍പേഴസണ്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു. ഇന്ത്യയിലെ ജനങ്ങള്‍ മറ്റുള്ളവരുടെ ചിന്തക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..ഇന്ത്യന്‍ മനസ്സുകളിലേക്ക് ആഴ്‌നിറങ്ങിയ വര്‍ഗ്ഗീയചിന്തകളെ കുറിച്ച് പരാമര്‍ശിക്കവെയാണ് കട്ജുവിന്റെ ഈ നിരീക്ഷണം. ദില്ലിയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരികകുകയായിരുന്നു അദ്ദേഹം.

2000രൂപ ചിലവഴിച്ചാല്‍ പോലും ദില്ലിയില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ എളുപ്പമാണ്. ഒരു വിഭാഗത്തിന്റെ ആരാധനാലയത്തെ അപമാനപ്പെടുത്തിയെന്ന തെറ്റായ വാര്‍ത്ത മൂന്നാമൊതൊരാള്‍ പരത്തിയാല്‍ ഉടന്‍ ജനങ്ങള്‍ ചേരിതിരിഞ്ഞ് കലാപത്തിലേര്‍പ്പെടുന്നു.

sameeksha-malabarinews

 

ഇപ്പോള്‍ 80 ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും വര്‍ഗീയത ഉള്ളിലുള്ളവരാണ്. മുന്നോട്ടു പോവുന്നതിനു പകരം 150 വര്‍ഷം പിറകോട്ടാണ് രാജ്യം പോയത്. സാമ്രാജ്യത്വ ശക്തികളുടെ നീക്കമാണ് ഇതിനുപിന്നില്‍. കട്ജു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!