താനൂര്‍: കാട്ടിലങ്ങാടി സ്വദേശിനിയായ യുവതിയുടെ കഴുത്തിലെ മാല വീട്ടിലുറങ്ങിക്കിടന്നിരുന്ന സമയത്ത് മോഷ്ടിക്കപ്പെട്ടു. എളമ ഹരിദാസന്റെ ഭാര്യ സുധയുടെ രണ്ടരപവന്റെ മാലയണ് മോഷണം പോയത്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുധയുടെ ഭര്‍ത്താവും മകനും കള്ളനെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
താനൂരിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടും പോലീസ് വേണ്ട ജാഗ്രത പാലിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




