പോലീസ് സ്‌റ്റേഷനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസിന്റെയും കടലോര ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 ന് ഞായറാഴ്ച സ്റ്റേഷനില്‍ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

വിദഗ്ധരായ അലോപതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പിലുണ്ടാകും.

അന്നെ ദിവസം രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ക്യാമ്പിന് മലപ്പുറം എസ്പി കെ പി സേതുരാമന്‍ പങ്കെടുക്കും.

എകെജി ആശുപത്രി, സമീക്ഷ, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്.

Share news
error: Content is protected !!
Scroll to Top