കോവളം: സഹോദരന്റെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന് കരുതുന്ന യുവാവിന്റെ തല ബോംബ് വച്ച് തകര്‍ത്തു. ഉറങ്ങികിടക്കുമ്പോഴായിരുന്നു ബോബ് വെച്ചത്. ബോംബ് പൊട്ടിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി.
വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം കോളനിയിലെ ഷൈജുവിനെയാണ് (27) വിഴിഞ്ഞം പഴയപള്ളിക്ക് സമീപം താമസിക്കുന്ന എഡ്വിന് ബോംബ് വെച്ച് കൊല്ലാന്‍ ശ്രമിച്ചത്. തലച്ചോര്‍ തകര്‍ന്ന ഷൈജുവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേമാക്കി. ഷൈജു ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം. ഷൈജു പണിയെടുക്കുന്ന സ്ഥത്തെ ഷെഡില്‍ കിടന്നുറങ്ങുമ്പോള്‍ തലയ്ക്കരികെ നാടന്‍ ബോംബ് കത്തിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷൈജുവിനെ ആശുപത്രിയിലെത്തിച്ചത്.
ബോംബ് വെച്ച എഡ്വിന്റെ സഹോദരന് ആല്‍ബിനെ കുറച്ച് നാള് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതൊരു ആത്മഹത്യയാണെന്ന് പോലീസും അതേസമയം ആല്‍ബിനെ കൊന്നതാണെന്ന് എഡ്വിനും വാദിച്ചിരുന്നു. ഷൈജുവിന്റെ സഹോദരിയുമായി ആല്ബിന് പ്രണയത്തിലായിരുന്നുവെന്നും ഷൈജുവാണ് ഇവരുടെ വിവാഹം നടത്താന്‍ തടസം നി.ന്നുമെന്നുമാണ് നാട്ടിലെ സംസാരം. ഇതിന് പ്രതികാരമായി ഷൈജുവിനെ കൊല്ലാനായിരുന്നു എഡ്വിന് ബോംബ് വച്ചതെന്ന് കരുതുന്നു. എഡ്വിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.




