ഫറോക്ക് പഴയപാലം ഇന്ന് വീണ്ടും തുറന്നു കൊടുക്കും

ഫറോക്ക്: അറ്റകുറ്റപണികള്‍ തീര്‍ത്ത് വെള്ളിയാഴ്ച ഫറോക്ക് പഴയപാലം ഗതാഗതത്തിന് തുറന്നു കൊടുക്കും.

പാലത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള ഹമ്പുകളുടയും, പാലത്തിന്റെ സുരക്ഷിതത്വത്തിനുള്ള കമാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും പണികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

പാലത്തിനോട് ചേര്‍ന്നുള്ള സുരക്ഷാകമാനമായിരിക്കും ആദ്യം സ്ഥാപിക്കുക. പിന്നീട് പാലത്തില്‍ നിന്ന് വിട്ട് റോഡിന്റെ ഇരു ഭാഗങ്ങളിലും തൂണുകള്‍ സ്ഥാപിച്ചുള്ള സുരക്ഷാകമാനങ്ങളും ഉറപ്പിക്കും.

അറ്റകുറ്റപണികള്‍ക്കായി മാര്‍ച്ച് 25 മുതലാണ് പാലം അടച്ചിട്ടത്.

 

Share news
error: Content is protected !!
Scroll to Top