HIGHLIGHTS : ദില്ലി: ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും
ദില്ലി: ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്നലെ ഉച്ചമുതല്‍ വൈദ്യുതി വിതരണം വീണ്ടും തടസപ്പെട്ടു.
ഇതില്‍ പഞ്ചാബ്, ഹരിയാന, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും വൈദ്യുതി നിലച്ചിരിക്കുകയാണ്. മെട്രോ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നലുകള്‍ നിലക്കുകയും ചെയ്തതോടെ ഡെല്‍ഹി നിശ്ചലമായി.
ജനസംഖ്യയുടെ 28 ശതമാനത്തിന് വൈദ്യുതി എത്തിക്കുന്നത് ഉത്തരേന്ത്യന്‍ ഗ്രിഡിലൂടെയാണ്. പശ്ചിമ ഗ്രിഡില്‍നിന്നും കിഴക്കന്‍ ഗ്രിഡില്‍നിന്നുമായി 5,447 മെഗാവാട്ട് വൈദ്യുതി ഉത്തരേന്ത്യന്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്.
35, 000 മെഗാവാട്ട് ശേഷിയുള്ളതാണ് ഉത്തരേന്ത്യന്‍ ഗ്രിഡ്. പശ്ചിമ ഗ്രിഡിനേയും ഉത്തരേന്ത്യന്‍ ഗ്രിഡിനേയും ബന്ധിപ്പിക്കുന്ന ബിനാഗ്വാളിയര്‍ ആഗ്രാ 400 കെ.വി. ലൈനിലാണ് ആദ്യം തകരാറുണ്ടായത്. 1000 മെഗാവാട്ട് ശേഷിയുള്ള ലൈന്‍ ആഗ്രയില്‍ തകര്‍ന്നപ്പോള്‍ അതിനു തുടര്‍ച്ചയായി മറ്റു ലൈനുകളും ഓരോന്നായി തകരാറായി.
കേരളത്തില്‍ പകുതിയോളം ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും. കര്‍ശനമായ നിയന്ത്രണവും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരും.