Section

malabari-logo-mobile

കെ എസ് യു ജില്ലാപ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി.

HIGHLIGHTS : കൊല്ലം: കെ എസ് യു കൊല്ലം ജില്ലാ പ്രസിഡ്ന്റ്

കൊല്ലം: കെ എസ് യു കൊല്ലം ജില്ലാ പ്രസിഡ്ന്റ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്നാണ് കൊട്ടിയം സ്വദേശിയായ ഇബി ഇബ്രാഹിമിന്റെ പരാതി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടനെതിരെയാണ് യുവതി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞാഴ്ച ഫൈസലിന്റെ പരാതിയില്‍ പോലീസ് ഈ യുവതിക്കെതിരെ കേസെടുത്തിരുന്നു. യുവതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെയുള്ള കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനും അവ പരസ്യപ്പെടുത്തുമെന്ന് ബ്ലാക്ക് മെയില്‍ ചെയ്തു എന്ന കുറ്റത്തിനാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്.

sameeksha-malabarinews

യുവതി ഫൈസലിനും തന്നെ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!