ഉത്തരയ്ക്കും ബിജുരാധാകൃഷ്ണന്‍ കാര്‍ വാങ്ങിക്കൊടുത്തു?

രജിസ്റ്റര്‍ ചെയ്തത് അമ്മ ഊര്‍മിളയുടെ പേരിലെന്ന്.

സോളാര്‍തട്ടിപ്പുകേസിലെ പ്രതി ബിജുരാധാകൃഷ്ണന്‍ ഊര്‍മിള ഉണ്ണിയിക്കും കാര്‍വാങ്ങിക്കൊടുത്തതായി റിപ്പോര്‍ട്ട്. ബിജുരാധാകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

ഫോക്‌സ് വാഗണര്‍ കാര്‍ ഉത്തര ഡീം സോളാറിന്റെ മോഡലായതിനു പ്രതിഫലമായാണ് വാങ്ങികൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഈ കാറും നാട്ടുകാരില്‍ നിന്നും തട്ടിയെടുത്ത പണം കൊണ്ടാണത്രെ വാങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ കണ്ടെത്തി പിടിച്ചെടുക്കാനാണെത്രെ നീക്കം.

കാര്‍ മകളുടെ പേരില്‍ വാങ്ങിക്കേണ്ടെന്നും തന്റെ പേരില്‍ വാങ്ങിച്ചാല്‍ മതിയെന്നും ഊര്‍മിള പറഞ്ഞതിനാലാണത്രെ ഊര്‍മിളയുടെ പേരില്‍ കാര്‍ വാങ്ങിയത്. എന്നാല്‍ കാര്‍ വാങ്ങിക്കാന്‍ ഊര്‍മ്മിളയും കുറച്ച് പണം ചിലവഴിച്ചതായി പറയുന്നുണ്ട്.

നടി ശാലൂ മേനോന് ബിജു കാര്‍ വാങ്ങിക്കൊടുത്തു എന്നത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ കാര്‍ താന്‍ പണം നല്‍കി വാങ്ങിയതാണെന്നാണ് ശാലൂ മേനോന്‍ വെളിപ്പെടുത്തിയത്. ശാലു വിന്റെ കാറും ഫോക്‌സ്‌സ് വാഗണ്‍ തന്നെയായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top